ADVERTISEMENT

സമാന്തയും വിജയ് ദേവരകൊണ്ടയും മുഖ്യവേഷങ്ങളിലെത്തുന്ന ‘ഖുഷി’യിലെ പുതിയ ഗാനം ആസ്വാദകരെ നേടുന്നു. ‘ഒരു പെണ്ണിതാ’ എന്നു തുടങ്ങുന്ന പാട്ടിന് ഹിഷാം അബ്ദുൾ വഹാബ് ആണ് ഈണമൊരുക്കിയത്. അരുൺ ഏളാട്ട് വരികൾ കുറിച്ച ഗാനം, അന്‍വര്‍ സാദത്തും വിപിന്‍ സേവ്യറും ചേര്‍ന്ന് ആലപിച്ചു. ‘ഒരു പെണ്ണിതാ’ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘ഖുഷി’യിലെ അ‍ഞ്ചാമത്തെ ഗാനമാണിത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും മികച്ച പ്രേക്ഷകസ്വീകാര്യത ലഭിച്ചിരുന്നു. 

 

‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സമാന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഖുഷി’. ‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമാണം. 

 

ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരും ‘ഖുഷി’യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ 1 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com