മുഖം മറച്ചുള്ള ചിത്രം ആരുടേത്? അഭയ വീണ്ടും പ്രണയത്തിലെന്ന് ആരാധകർ; ചുംബനചിത്രം വൈറൽ
Mail This Article
ഗായിക അഭയ ഹിരൺമയിയുടെ സമൂഹമാധ്യമ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. പ്രിയപ്പെട്ടയാൾക്കൊപ്പമുള്ള സ്നേഹച്ചിത്രമാണ് ഗായിക പങ്കുവച്ചത്. ഒരാൾ അഭയയെ എടുത്തുപിടിച്ചു ചുംബിക്കുന്നതു ചിത്രത്തിൽ കാണാം. അയാളുടെ മുഖം അവ്യക്തമാണ്. ആരാണ് കൂടെയുള്ളതെന്ന് അഭയ വെളിപ്പെടുത്തിയിട്ടില്ല.
‘പൂമ്പാറ്റകൾ’ എന്ന അടിക്കുറിപ്പോടെയാണ് അഭയ ഹിരൺമയിയുടെ പുത്തൻ പോസ്റ്റ്. കൂടാതെ ഹാപ്പിനസ്, ട്രാവലര്‍, ലവ്, ലൈഫ് എന്നിങ്ങനെ ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്. ഗായികയുടെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണു വൈറലായത്. അഭയ വീണ്ടും പ്രണയത്തിലായോ എന്നു പലരും കമന്റിലൂടെ ചോദിച്ചു. നിരവധി പേരാണ് ഗായികയ്ക്ക് ആശംസകൾ നേരുന്നത്. എന്നാൽ കമന്റുകളോട് അഭയ പ്രതികരിച്ചിട്ടില്ല.
സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് അഭയ ഹിരൺമയി. വിശേഷങ്ങളെല്ലാം ഗായിക പങ്കുവയ്ക്കാറുണ്ട്. അഭയയുടെ വസ്ത്രധാരണരീതിയ്ക്കും സ്റ്റൈലിഷ് ലുക്കിനും ആരാധകർ ഏറെയാണ്. ഗോപി സുന്ദർ ഈണം നൽകിയ ‘ഖൽബില് തേനൊഴുകണ കോയിക്കോട്’ എന്ന പാട്ടിലൂടെയാണ് അഭയ ഹിരൺമയി പിന്നണിഗാനശാഖയിൽ ശ്രദ്ധേയയാകുന്നത്. പിന്നീടിങ്ങോട്ടു നിരവധി ചിത്രങ്ങൾക്കു വേണ്ടി ഗാനം ആലപിച്ചു. സ്വതന്ത്രസംഗീതരംഗത്തും സജീവമാണ്.