ADVERTISEMENT

ദുൽഖർ സൽമാൻ നായകനായെത്തിയ ‘കിങ് ഓഫ് കൊത്ത’യിലെ ‘കലാപക്കാരാ’ പാട്ടിന്റെ വിഡിയോ പതിപ്പ് പ്രേക്ഷകർക്കരികിൽ. ജോ പോൾ ആണ് പാട്ടിനു വരികൾ കുറിച്ചത്. ജേക്സ് ബിജോയ് ഈണം പകർന്ന ഗാനം ശ്രേയ ഘോഷാൽ, ബെന്നി ദയാൽ, ജേക്സ് ബിജോയ് എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു. പാട്ടിലെ റാപ് ഭാഗത്തിനു വരികൾ കുറിച്ചതും ആലപിച്ചതും ഫെജോ ആണ്. 

 

ഒറ്റ ദിവസം കൊണ്ട് ‘കലാപക്കാരാ’ രണ്ട് മില്യനടുത്ത് പ്രേക്ഷകരെ നേടിക്കഴിഞ്ഞു. ട്രെൻഡിങ്ങിലും മുൻനിരയിലുണ്ട് ഗാനം. ‘കിങ് ഓഫ് കൊത്ത’യിലെ ഡാൻസ് നമ്പർ ആണിത്. ദുൽ‌ഖറിന്റെ ചടുലമായ നൃത്തം ഗാനരംഗത്തിൽ കാണാനാകും. തെന്നിന്ത്യൻ താരം ഋതിക സിങ് ആണ് ദുൽഖറിനൊപ്പം ചുവടുവയ്ക്കുന്നത്. പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 

 

അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ‘കിങ് ഓഫ് കൊത്ത’. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നു ചിത്രം നിർമിച്ചിരിക്കുന്നു. നൈല ഉഷ, ഐശ്വര്യ ലക്ഷമി, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ എന്നിവരാണു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com