മനം നിറയ്ക്കും ഈണം പാടി മധു ബാലകൃഷ്ണൻ; തിറയാട്ടത്തിലെ പാട്ട് ശ്രദ്ധേയം

thirayaattam-song
SHARE

‘തിറയാട്ടം’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘മണ്ണിന്റെ മണമുള്ള’ എന്നു തുടങ്ങുന്ന ഗാനം മധു ബാലകൃഷ്ണൻ ആണ് ആലപിച്ചത്. സജീവ് കിളികുലം വരികൾ കുറിച്ച് സംഗീതം പകർന്നു. മനോരമ മ്യൂസിക് ആണ് തിറയാട്ടത്തിലെ പാട്ട് പ്രേക്ഷകർക്കു മുന്നിലെത്തിച്ചത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ ഗാനത്തിനു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. 

‘മണ്ണിന്റെ മണമുള്ള മനസ്സുമായി

മഴ നനയും നിലാവിന്റെ നാലുകെട്ടിൽ

വെറുതെയിരുന്നു കിനാവുകാണും

ദ്രാവിഡരാജകുമാരൻ....’

സജീവ് കിളികുലം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘തിറയാട്ടം’. രാഖി എ.ആർ. ചിത്രം നിർമിക്കുന്നു. പ്രശാന്ത് മാധവ് ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS