ഷെയിനിന്റെ ചുവടുകൾ അനുകരിച്ച് നവ്യ; അടിക്കുറിപ്പിൽ കണ്ണുടക്കി ആരാധകർ

neela-nilave-navya-nair
SHARE

ഷെയ്ൻ നിഗം നായകനായെത്തിയ ആർഡിഎക്സിലെ ‘നീല നിലവെ’ പാട്ടിനൊപ്പം ചുവടുവച്ച് നടി നവ്യ നായർ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. ‘തുടക്കം കുറച്ചു മോശമായെങ്കിലും അവസാനം ഒട്ടും മെച്ചപ്പെടാത്തതുകൊണ്ട് കുഴപ്പമില്ലല്ലോ അല്ലെ?’ എന്നു രസകരമായി കുറിച്ചുകൊണ്ടാണ് നവ്യയുടെ പോസ്റ്റ്. ആര്‍ഡിഎക്സ് മനോഹരമായ സിനിമയാണെന്നും ഷെയ്‍ൻ ഭംഗിയായി ഡാൻസ് ചെയ്‍തിട്ടുണ്ടെന്നും നവ്യ കൂട്ടിച്ചേർത്തു. 

നവ്യയുടെ വിഡിയോയ്ക്കു താഴെ നിരവധി പേരാണു പ്രതികരണങ്ങൾ അറിയിച്ചെത്തുന്നത്. നടിയുടെ രസകരമായ അടിക്കുറിപ്പാണ് പലരെയും ആകർഷിച്ചത്. സമൂഹമാധ്യമങ്ങളില്‍ തരംഗമായതാണ് ‘നീല നിലവേ’ ഗാനം. ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും തകർപ്പൻ പ്രകടനം കാഴ്ചവച്ച ഗാനം ഒരു കോടിയിലേറെ പ്രേക്ഷകരെയും വാരിക്കൂട്ടി. മനു മഞ്ജിത് ആണ് പാട്ടിനു വരികൾ കുറിച്ചത്. സാം സി.എസ് ചിട്ടപ്പെടുത്തിയ ഗാനം കപിൽ കപിലൻ ആലപിച്ചു. 

ഷെയ്ന്‍ നിഗം, ആന്‍റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആർഡിഎക്സ്. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS