വിവാഹത്തിന് അഡാർ സർപ്രൈസ്! പ്രണയപ്പാട്ടിൽ തിളങ്ങി അശോക് സെല്‍വനും കീർത്തി പാണ്ഡ്യയും

ashok-keerthy-new
SHARE

നടൻ അശോക് സെല്‍വനും നടി കീർത്തി പാണ്ഡ്യയും വിവാഹിതരായത് ഇക്കഴിഞ്ഞ ദിവസമാണ്. ഇരുവരും ഒരുമിച്ചെത്തുന്ന ‘ബ്ലൂ സ്റ്റാർ’ ചിത്രത്തിലെ ലിറിക്കൽ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. അശോകിനും കീർത്തിക്കും വിവാഹസമ്മാനമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ പാട്ട് പുറത്തിറക്കുകയായിരുന്നു. 

‘റെയിലിൻ ഒളിഗള്‍’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. കീർത്തിയും അശോകും തമ്മിലുള്ള പ്രണയരംഗങ്ങൾ പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നു. ഉമ ദേവിയാണ് പ്രണയാർദ്ര ഗാനത്തിനു വരികൾ കുറിച്ചത്. ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ പിറന്ന ഗാനം പ്രദീപ് കുമാറും ശക്തിശ്രീ ഗോപാലനും ചേർന്ന് ആലപിച്ചു. 

എസ്.ജയകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്ലൂ സ്റ്റാർ’. ശന്തനു ഭഗ്യരാജ്, പൃഥ്വിരാജൻ, രാഘവ്, ഷാജി, ഭഗവതി പെരുമാള്‍ എളങ്കോ കുമാരവേല്‍, ലിസി ആന്റണി, അരുണ്‍ ബാലാജി, ബാലാജി പ്രസാദ്, ദാമു, ജയചന്ദ്രൻ, ജയപെരുമാള്‍ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS