അന്തരിച്ച ജനപ്രിയ നേതാവ് ഉമ്മൻചാണ്ടിക്ക് ആദരവ് അർപ്പിച്ച് പുറത്തിറങ്ങിയ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. ജനപ്രിയൻ എന്ന സംഗീത ആൽബത്തിലെ "കൺമുന്നിൽ ജീവിച്ച പുണ്യാളനേ".... എന്നു തുടങ്ങുന്ന ഗാനം ജനമനസുകൾ കീഴടക്കുകയാണ്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുെട വിഡിയോ ദൃശ്യങ്ങളും അന്ത്യോപചാര വിഷ്വലുകളും കോർത്തിണക്കിയാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.
ഷാൻ കൊല്ലം ആണ് ആൽബത്തിന് സംഗീതം നൽകിയിരിക്കുന്നത്. സുജ തിലകരാജ് എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് രാജ് മോഹനാണ്. രാജരാജേശ്വരി ഫിലിംസ് ആണ് നിർമാണം. ഗാനത്തിന്റെ ശിൽപികൾക്ക് നന്ദിയും അഭിനന്ദനങ്ങളും അറിയിച്ച് നിരവധി കമന്റുകളും വിഡിയോയ്ക്ക് പ്രതികരണമായി എത്തുന്നുണ്ട്. രചനയും സംഗീതവും ആലാപനവും ഗംഭീരം എന്നാണ് കമന്റുകളിൽ അധികവും.