ADVERTISEMENT

കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബറിന്റെയും അമേരിക്കൻ മോഡല്‍ ഹെയ്‌ലി ബാൾഡ്‌വിന്റെയും ദാമ്പത്യബന്ധം തകർച്ചയുടെ വക്കിലെന്ന് റിപ്പോർട്ട്. ജസ്റ്റിന്റെ പക്വതയില്ലാത്ത പെരുമാറ്റവും കുട്ടിത്തം നിറഞ്ഞ പ്രവൃത്തികളുമെല്ലാം ഹെയ്‌ലിയെ നിരാശയിലേക്കു നയിക്കുകയാണെന്ന് കനേഡിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. 

 

ഹെയ്‌ലി എല്ലായ്പ്പോഴും ജസ്റ്റിനെ മുതിര്‍ന്ന ഒരാളെ പോലെ പെരുമാറാൻ പരിശീലിപ്പിക്കുന്നു. പക്ഷേ ഗായകന് അത് അംഗീകരിക്കാനോ അനുസരിക്കാനോ സാധിക്കുന്നില്ലെന്നും ഇതൊക്കെ കൊണ്ട് ഹെയ്‌ലി പൂർണമായും മടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. ചെറുപ്രായത്തിൽ തോന്നിയ എടുത്തുചാട്ടം കൊണ്ടാണ് ജസ്റ്റിൻ ഹെയ്‌ലിയെ വിവാഹം കഴിച്ചതെന്നും ഇപ്പോൾ ആ ബന്ധം ഉലഞ്ഞുവെന്നും ഇരുവരോടും അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. 

 

2018ലാണ് ജസ്റ്റിൻ ബീബറും ഹെയ്‌ലി ബാൾഡ്‌വിനും വിവാഹിതരായത്. വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് ഇരുവരും പൊതു ഇടങ്ങളിൽ തുറന്നു സംസാരിച്ചിട്ടുണ്ട്. പങ്കാളിയിലുള്ള വിശ്വാസക്കുറവ് തന്റെ ജീവിതം ദുഷ്കരമാക്കിയെന്നായിരുന്നു ജസ്റ്റിന്റെ വെളിപ്പെടുത്തൽ. ജസ്റ്റിനുമായി ഇടയ്ക്കിടെ വഴക്ക് ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും അധികം നീണ്ടുപോകാറില്ലെന്നായിരുന്നു ഹെയ്‌ലിയുടെ വെളിപ്പെടുത്തൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com