ADVERTISEMENT

5 വർഷത്തിലേറെ നീണ്ട വിലക്കിനൊടുവിൽ വീണ്ടും സിനിമയിലേക്കു തിരിച്ചെത്തി ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപദ. വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’ എന്ന ചിത്രത്തിനു വേണ്ടി ഡബ്ബ് ചെയ്തുകൊണ്ടാണ് ചിന്മയി വീണ്ടും സിനിമയിലേക്കെത്തുന്നത്. ലിയോയിലെ നായികയായ തൃഷയ്ക്കു വേണ്ടിയാണ് ചിന്മയി ശബ്ദം നൽകുന്നത്. സിനിമയുടെ തെലുങ്ക്, കന്നഡ എന്നീ പതിപ്പുകളിലും ചിന്മയി തന്നെയാണ് തൃഷയ്ക്കു വേണ്ടി ഡബ്ബ് ചെയ്യുക. 

മടങ്ങിവരവിന്റെ സന്തോഷം സമൂഹമാധ്യമക്കുറിപ്പിലൂടെ ചിന്മയി പ്രകടിപ്പിച്ചു. ഇത്തരമൊരു നിലപാടെടുത്തതിന് ലോകേഷ് കനകരാജിനോടും ചിത്രത്തിന്റെ നിർമാതാവ് ലളിതിനോടും നന്ദി പറയുകയാണെന്ന് ചിന്മയി കുറിച്ചു. പിന്നാലെ തൃഷ, ഖുഷ്ബു തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. 

തമിഴ് സിനിമാ ലോകത്ത് മീ ടൂ ആരോപണമുന്നയിച്ച് രംഗത്തുവന്ന ആളുകളിൽ പ്രധാനിയാണ് ചിന്മയി ശ്രീപദ. 2018ല്‍ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ഗായിക പരാതി നൽകുകയായിരുന്നു. സംഗീതപരിപാടിക്കായി സ്വിറ്റ്‌സർലൻഡിലെത്തിയപ്പോൾ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ട്വിറ്ററിലൂടെ ഗായിക വെളിപ്പെടുത്തി. സംഭവം തമിഴ് സിനിമാ–സംഗീതമേഖലയെ ഒന്നാകെ പിടിച്ചുലച്ചു. പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കുകയായിരുന്നു. നീണ്ട അഞ്ച് വർഷങ്ങള്‍ക്കിപ്പുറമാണ് ചിന്മയി രണ്ടാം വരവിനൊരുങ്ങുന്നത്. 

English Summary:

Chinmayi Sripaada makes comeback with leo after 5 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com