ADVERTISEMENT

2009ൽ പുറത്തിറങ്ങിയ ‘ബ്ലൂ’ എന്ന ചിത്രത്തിലെ ‘ചിഗ്ഗി വിഗ്ഗി’ എന്ന ഗാനത്തെക്കുറിച്ച് തുറന്ന വിമർശനവുമായി ഗായകൻ സോനു നിഗം. തനിക്കൊട്ടും ഇഷ്ടമല്ലാത്ത പാട്ടാണതെന്നും എ.ആർ.റഹ്മാനെപ്പോലൊരു സംഗീതജ്ഞന് എങ്ങനെയാണ് ഇത്രയും മോശം പാട്ട് സൃഷ്ടിക്കാൻ സാധിച്ചതെന്നു മനസ്സിലാകുന്നില്ലെന്നും സോനു പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗായകന്റെ തുറന്നുപറച്ചിൽ. 

‘എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത പാട്ടാണ് ‘‘ചിഗ്ഗി വിഗ്ഗി’’. റഹ്മാന് എങ്ങനെയാണ് ഇത്രയും മോശപ്പെട്ട ഗാനം സൃഷ്ടിക്കാൻ സാധിച്ചത്. അതോർക്കുമ്പോൾ അദ്ഭുതം തോന്നുന്നു. ആ പാട്ട് കുറേക്കൂടെ നന്നാക്കാമായിരുന്നു. എ.ആർ.റഹ്മാനു പോലും തെറ്റുകൾ പറ്റുമെന്നു മനസ്സിലായി. ഞാനാണ് ആ ഗാനം ആലപിച്ചത്. എനിക്ക് അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. ഓസ്ട്രേലിയൻ ഗായിക കൈലി മിനോഗ് ആയിരുന്നു പാട്ടിലെ പെൺസ്വരം. അവരുടെ ശബ്ദത്തെ റഹ്മാൻ വേണ്ട വിധം ഉപയോഗിച്ചെന്ന് എനിക്കു തോന്നുന്നില്ല. കൈലിയുടെ നിലവാരത്തിനനുസരിച്ച് കുറേക്കൂടെ നല്ല പാട്ട് സൃഷ്ടിക്കാമായിരുന്നു റഹ്മാന്. ‘‘ചിഗ്ഗി വിഗ്ഗി’’ വേദികളിൽ പാടുമ്പോഴൊക്കെ വീണ്ടും വീണ്ടും നന്നാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്’, സോനു നിഗം പറഞ്ഞു. 

സോനുവിന്റെ വാക്കുകൾ ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. നിരവധി പേരാണ് എതിർത്തും അനുകൂലിച്ചും രംഗത്തെത്തുന്നത്. 6 പാട്ടുകളാണ് ‘ബ്ലൂ’ എന്ന ചിത്രത്തില്‍ ആകെയുള്ളത്. ‘‘ചിഗ്ഗി വിഗ്ഗി’’ എന്ന ഒറ്റപ്പാട്ടിലൂടെ കൈലി മിനോഗ് ഇന്ത്യൻ സിനിമാപ്രേമികള്‍ക്കിടയിൽ വലിയ തരംഗമായിരുന്നു. അക്ഷയ് കുമാർ, സഞ്ജയ് ദത്ത്, കത്രീന കൈഫ്, ലാറ ദത്ത എന്നിവർ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രമാണ് ‘ബ്ലൂ’. 

English Summary:

Sonu Nigam says don’t know how AR Rahman could make such a bad song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com