ADVERTISEMENT

ഇസ്രയേൽ–ഹമാസ് യുദ്ധം അയവില്ലാതെ തുടരുന്നതിനിടെ ഇസ്രയേലിനെ പിന്തുണച്ച് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ പങ്കുവച്ച പോസ്റ്റ് വിവാദമാകുന്നു. ‘ഇസ്രയേലിനു വേണ്ടി പ്രാർഥിക്കൂ’ എന്ന അടിക്കുറിപ്പോടെ ജസ്റ്റിൻ പോസ്റ്റ് ചെയ്തതു പക്ഷേ ഇസ്രയേലിന്റെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ ചിത്രമാണ്. അബദ്ധം മനസ്സിലായതോടെ നിമിഷങ്ങൾക്കുള്ളിൽ ജസ്റ്റിൻ തന്നെ ചിത്രം നീക്കം ചെയ്തു. 

ഏതാനും മിനിറ്റുകള്‍ക്കു ശേഷം ചിത്രമില്ലാത്ത അതേ കുറിപ്പ് ജസ്റ്റിന്‍ ബീബർ പങ്കുവച്ചു. എന്നാൽ ആദ്യ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. നിരവധി പേർ വിമർശന ശരങ്ങളുമായി രംഗത്തെത്തി. വിമർശനങ്ങളോടൊന്നും ജസ്റ്റിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

English Summary:

Justin Bieber supports Israel with pic of Gaza, deletes later

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com