ADVERTISEMENT

ജോജു ജോർജ് നായകനായെത്തുന്ന ‘പുലിമട’യിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘അലകളിൽ’ എന്നു തുടങ്ങുന്ന പാട്ട് ഇഷാൻ ദേവ് ആണ് ഈണം പകർന്നാലപിച്ചത്. ഡോ.താര ജയശങ്കർ പാട്ടിനു വരികൾ കുറിച്ചിരിക്കുന്നു. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പുറത്തിറങ്ങിയത്. ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. ചിത്രത്തിലെ നാലാമത്തെ ഗാനമാണിത്. 

മലയാളികൾക്കു നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച എ.കെ.സാജന്റെ സംവിധാന മികവിലൊരുങ്ങുന്ന ചിത്രമാണ് ‘പുലിമട’. പേരിലെ പുതുമ കൊണ്ടു തന്നെ ചിത്രം റിലീസിനു മുന്നേ പ്രേക്ഷകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഏറെ ശ്രദ്ധേയമായിരുന്നു. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരായെത്തുന്നത് ഐശ്വര്യ രാജേഷും ലിജോമോളുമാണ്.

ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വിത്സൻ, ഷിബില തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഇങ്ക് ലാബ് സിനിമാസിന്റേയും ലാൻഡ് സിനിമാസിന്റേയും ബാനറുകളിൽ രാജേഷ് ദാമോദരൻ, സിജോ വടക്കൻ എന്നിവർ ചേർന്നു പുലിമട നിർമിക്കുന്നു. ഒക്ടോബർ 26ന് ചിത്രം തിയറ്ററുകളിലെത്തും.

English Summary:

Alakalil song from the movie Pulimada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com