ADVERTISEMENT

മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘കാലൻ പുലി’ എന്നു തുടങ്ങുന്ന പാട്ടിന് സുഷിൻ ശ്യാം ആണ് സംഗീതമൊരുക്കിയത്. വിനായക് ശശികുമാർ വരികൾ കുറിച്ച ഗാനം സുഷിനും അമൽ ജോസും ചേർന്നാലപിച്ചു. അബിൻ പോൾ ആണ് പാട്ട് മിക്സ് ചെയ്തിരിക്കുന്നത്. ഗെതിൻ ജോൺ മാസ്റ്ററിങ് നിർവഹിച്ചു. ‘കാലൻ പുലി’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. 

ഛായാഗ്രാഹകനായിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണൂർ സ്‌ക്വാഡ്’. കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്, അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ധ്രുവൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ചിത്രത്തിനു ലഭിക്കുന്നത്. 

മുഹമ്മദ് റാഫിൽ ആണ് കണ്ണൂർ സ്‌ക്വാഡിന്റെ ഛായാഗ്രാഹകൻ. എഡിറ്റിങ്: പ്രവീൺ പ്രഭാകർ. റോണി രാജും മുഹമ്മദ് ഷാഫിയും ചേർന്നാണു ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം ശേഷം മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രമെന്ന പ്രത്യേകതയും കണ്ണൂർ സ്‌ക്വാഡിനുണ്ട്. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’.

English Summary:

Kaalan Puli Song from the movie Kannur Squad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com