ADVERTISEMENT

ജോജു ജോർജ് നായകനായെത്തുന്ന ‘പുലിമട’യിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘നീലവാനിലേ...’ എന്നു തുടങ്ങുന്ന പാട്ടിന് ഇഷാന്‍ ദേവ് ആണ് ഈണമൊരുക്കിയത്. ഡോ.താര ജയശങ്കർ വരികൾ കുറിച്ച ഗാനം പ്രദീപ് കുമാർ ആലപിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

മലയാളികൾക്കു നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച എ.കെ.സാജന്റെ സംവിധാന മികവിലൊരുങ്ങിയ ചിത്രമാണ് ‘പുലിമട’. മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചത്. ഐശ്വര്യ രാജേഷും ലിജോമോളുമാണ് പുലിമടയിൽ ജോജു ജോർജിന്റെ നായികമാരായി എത്തിയത്. 

ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വിത്സൻ, ഷിബില തുടങ്ങിയവരും പുലിമടയില്‍ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ഇങ്ക് ലാബ് സിനിമാസിന്റേയും ലാൻഡ് സിനിമാസിന്റേയും ബാനറുകളിൽ രാജേഷ് ദാമോദരൻ, സിജോ വടക്കൻ എന്നിവർ ചേർന്നാണു പുലിമട നിർമിച്ചത്. 

English Summary:

Neela Vaanile Video Song from the movie Pulimada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com