ADVERTISEMENT

ദിലീപ്–അരുൺ ഗോപി കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ബാന്ദ്ര’യിലെ പുത്തൻ ഗാനം ആസ്വാദകർക്കരികിൽ. ‘റക്കാ റക്കാ...’ എന്നു തുടങ്ങുന്ന പാട്ടിന് സാം സി.എസ് ആണ് ഈണമൊരുക്കിയത്. വിനായക് ശശികുമാർ വരികള്‍ കുറിച്ച ഗാനം ശങ്കർ മഹേദേവനും നക്ഷത്ര സന്തോഷും ചേർന്നാലപിച്ചു. 

പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ‘റക്കാ റക്കാ...’ മില്യനടുത്ത് പ്രേക്ഷകരെയാണ്  നേടിയത്. മികച്ച പ്രേക്ഷകപ്രതികരണങ്ങളോടെ പാട്ടിപ്പോൾ ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനത്തുണ്ട്. തമന്നയുടെയും ദിലീപിന്റെയും തകർപ്പൻ നൃത്തച്ചുവടുകളാണ് പാട്ടിന്റെ മുഖ്യ ആകർഷണം. 

‘രാമലീല’യ്ക്കു ശേഷം ദിലീപ്-അരുൺ ഗോപി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ‘ബാന്ദ്ര’. ചിത്രത്തിൽ തമന്ന നായികയാകുമ്പോൾ ബോളിവുഡ് നടൻ ഡിനോ മോറിയ വില്ലൻ വേഷത്തിലെത്തുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. ശരത് കുമാർ, രാധിക ശരത് കുമാർ, ഈശ്വരി റാവു, മംമ്ത മോഹൻദാസ്, സിദ്ദീഖ്, കലാഭവൻ ഷാജോണ്‍, ഗണേഷ് കുമാർ തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. 

English Summary:

Rakka Rakka Song from the movie Bandra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com