ഇളയരാജയാകാൻ ധനുഷ്; ബയോപിക് വരുന്നു
Mail This Article
സംഗീതജ്ഞൻ ഇളയരാജയുടെ ജീവിതം സിനിമയാകുന്നു. നടൻ ധനുഷ് ആണ് ബയോപിക്കിൽ ഇളയരാജയുടെ വേഷമണിയുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും നിരൂപകയുമായ ലത ശ്രീനിവാസന്‍ ആണ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്.
ബയോപിക്കിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നും 2025ൽ പ്രദർശനത്തിനെത്തുമെന്നുമാണ് റിപ്പോർട്ട്. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ കണക്ട് മീഡിയ ആയിരിക്കും ചിത്രം നിര്‍മിക്കുകയെന്നും സൂചനയുണ്ട്.
ഇളയരാജയുടെ മകനും സംഗീതസംവിധായകനുമായ യുവന്‍ശങ്കര്‍ രാജ, ധനുഷ് അച്ഛന്റെ ബയോപിക് ചെയ്താല്‍ നന്നായിരിക്കുമെന്നു നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബയോപിക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നത്. ഇളയരാജയുടെ ബയോപിക് തന്റെ സ്വപ്നമാണെന്ന് ബോളിവുഡ് സംവിധായകന്‍ ആര്‍.ബാല്‍കി വെളിപ്പെടുത്തിയതും വാര്‍ത്തയായിരുന്നു.