ADVERTISEMENT

ഷൈൻ ടോം ചാക്കോയും പ്രയാഗ മാർട്ടിനും തകർപ്പൻ ഡാൻസുമായി എത്തുന്ന ദമാ ദമാ ഗാനം റിലീസ് ചെയ്തു. ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടിയിലെ ആദ്യ ഗാനം പുറത്തിറക്കിയത് മമ്മൂട്ടിയാണ്. രാഹുൽ രാജ് സം​ഗീതം പകർന്ന ദമാ ദമാ ഗാനം തരംഗമായി മുന്നേറുകയാണ്. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് നിർമിക്കുന്നത്.
 

വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, പ്രീതി രാജേന്ദ്രൻ,സാജു നവോദയ തുടങ്ങി ചിത്രത്തിലെ പ്രധാന താരങ്ങൾ കൊച്ചിയിൽ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു. മനോരമ മ്യൂസിക് വഴിയാണ് ഗാനങ്ങൾ പുറത്തിറക്കുന്നത്. രാഹുൽ രാ​ജ് ഈണം നൽകിയ നാല് പാട്ടുകൾക്ക് പുറമേ, ബിജിബാൽ, വി3കെ എന്നിവർ സം​ഗീതം നൽകിയ ഗാനങ്ങളും ചിത്രത്തിൽ ഉണ്ട്. സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ തുടങ്ങിയവാണ് ചിത്രത്തിലെ ഗാനങ്ങളുടെ രചന. ഡിസംബറിൽ ഡാൻസ്പാർട്ടി  തീയറ്ററുകളിലേക്ക് എത്തും.
 

സിനിമാറ്റിക് ഡാൻസറായ അനിക്കുട്ടന്റേയും സുഹൃത്തുക്കളുടേയും കഥയാണ് ഡാൻസ് പാർട്ടി. കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ദക്ഷിണേന്ത്യയിലെ പ്രമുഖ കോറിയോ​ഗ്രാഫറായ ഷരീഫ് മാസ്റ്റർ, ശ്രീജിത്ത് ഡാൻസിറ്റി എന്നിവർ കോറിയോ​ഗ്രാഫി ഒരുക്കിയിരിക്കുന്നു. സംവിധായകൻ  ജൂഡ് ആന്റണി ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രദ്ധ ഗോകുൽ, പ്രയാ​ഗ മാർട്ടിൻ, പ്രീതി രാജേന്ദ്രൻ എന്നിവർ നായികമാരാകുന്നു.
 

ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി,  ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 

ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വി സാജനാണ്. ആർട്ട്‌ - സതീഷ് കൊല്ലം, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റും - അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ്, പ്രൊഡക്ഷൻ കണ്ട്രോളർ - സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ - പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ- മാത്യു ജെയിംസ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി & മാർക്കറ്റിങ് - കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, പിആർ &  മാർക്കറ്റിങ്-  വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ. ഒ- എ. എസ്. ദിനേശ്, വാഴൂർ ജോസ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു.

English Summary:

Dhama dhama video song from dance party released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com