ADVERTISEMENT

ദീപാവലി ആശംസ നേർന്ന് സംഗീതസംവിധായകനും ഗായകനുമായ ഗോപി സുന്ദർ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. ചായക്കപ്പ് കയ്യിൽ പിടിച്ച് ബാൽക്കണിയിൽ നിൽക്കുന്ന പ്രഭാത ചിത്രമാണ് ഗോപി സുന്ദർ പോസ്റ്റ് ചെയ്തത്.

‘ഇത് എന്റെ ഒരേയൊരു ജീവിതമാണ്. അത് എനിക്ക് പറ്റും വിധത്തിൽ ഏറ്റവും മനോഹരമായിത്തന്നെ ഞാൻ ജീവിച്ചുതീർക്കും. ഇപ്പോഴുള്ള സമയത്തിൽ മാത്രമാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാവർക്കും ദീപാവലി ആശംസകൾ. ജീവിതം ആസ്വദിക്കൂ പ്രിയരേ’, എന്ന കുറിപ്പോടെയാണ് ഗോപി സുന്ദറിന്റെ പോസ്റ്റ്. 

ഗോപി സുന്ദറിന്റെ സമൂഹമാധ്യമ കുറിപ്പ് ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് സ്വിറ്റ്സർലൻഡിലാണ് ഗോപി സുന്ദര്‍ ഇപ്പോൾ. സഹപ്രവർത്തകർക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം അദ്ദേഹം പങ്കുവച്ചിരുന്നു.

English Summary:

Gopi Sundar conveys Diwali wishes with new post

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com