ADVERTISEMENT

ഓൾഗ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഡാൻസ് പാർട്ടി’യിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. രാഹുൽ രാജ് ഈണം പകർന്ന ഗാനമാണിത്. റാപ്പർ ഫെജോ വരികൾ കുറിച്ചു സംഗീതം പകർന്നിരിക്കുന്നു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രേക്ഷകപ്രതികരണങ്ങളാണു ലഭിക്കുന്നത്. 

‘ഡാൻസ് പാർട്ടി’യിലെ നേരത്തേ പുറത്തിറങ്ങിയ ‘ദമാ ദമാ’ എന്ന ഡാൻസ് നമ്പറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാഹുൽ രാജിനെക്കൂടാതെ ബിജിബാൽ, വി3കെ എന്നിവരും ചിത്രത്തിനു വേണ്ടി പാട്ടുകളൊരുക്കിയിട്ടുണ്ട്. സന്തോഷ് വർമ, നിഖിൽ.എസ്.മറ്റത്തിൽ എന്നിവരാണ് ചിത്രത്തിനു വേണ്ടി മറ്റു ഗാനങ്ങൾ എഴുതിയിരിക്കുന്നത്. 

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ജൂഡ് ആന്തണി, ശ്രദ്ധ ഗോകുൽ, പ്രീതി രാജേന്ദ്രൻ, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ഡാൻസ് പാർട്ടി’. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘ഡാൻസ് പാർട്ടി’ റിലീസിനു തയ്യാറെടുക്കുകയാണ്. 

English Summary:

Rap song from the movie Dance Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com