ADVERTISEMENT

ഗായിക പി.സുശീലയ്ക്ക് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ച് തമിഴ്നാട്ടിലെ ഡോ. ജെ.ജയലളിത മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് സർവകലാശാല. സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ വച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് സുശീലയ്ക്ക് ഡോക്ടറേറ്റ് സമ്മാനിച്ചത്. 

കഴിഞ്ഞദിവസം അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എൻ.ശങ്കരയ്യയ്ക്ക് ഡോക്ടറേറ്റ് നൽകാനുള്ള മധുര കാമരാജ് സർവകലാശാലയുടെ തീരുമാനത്തിന് ഗവർണർ ആർ.എൻ.രവി അംഗീകാരം നൽകാതിരുന്നതിന്റെ പേരിൽ വിവാദം പുകയുന്നതിനിടയിലാണ് സുശീലയ്ക്ക് ഡോക്ടറേറ്റ് നൽകിയത്.

മധുര കാമരാജ് അടക്കം മറ്റ് സർവകലാശാലകളിൽ ഗവർണറാണ് ചാൻസലറെങ്കിൽ ജെ.ജയലളിത മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് സർവകലാശാലയിൽ ഈ പദവി മുഖ്യമന്ത്രിക്കാണ്. അതിനാൽ ഗവർണറുടെ അനുമതിയില്ലാതെ തന്നെ സുശീലയ്ക്ക് ഡോക്ടറേറ്റ് നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

English Summary:

M K Stalin presents honorary doctorate to singer P Susheela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com