ADVERTISEMENT

വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ അടിതെറ്റിവീണ് നടൻ ഷാഹിദ് കപൂർ. ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. നൃത്തം ചെയ്യുന്നതിനിടെ നടൻ കാൽ തെന്നി വേദിയിൽ നിന്നും താഴെ വീണു. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 

കറുപ്പ് വസ്ത്രം ധരിച്ച് ചടുലമായി ചുവടുവയ്ക്കുകയായിരുന്നു ഷാഹിദ് കപൂർ. സ്റ്റൈലിഷ് വേഷത്തിൽ മറ്റു നർത്തകരും നടനൊപ്പമുണ്ട്. പെട്ടെന്ന് ചുവടുപിഴച്ച് ഷാഹിദ് താഴേക്കു വീണു. വീഴ്ചയിൽ കാര്യമായി ഒന്നും സംഭവിക്കാത്തതിനാൽ ഷാഹിദ് വീണ്ടും എഴുന്നേറ്റു വന്ന് നൃത്തം തുടർന്നു. ഒടുവിൽ സദസ്സിലുണ്ടായിരുന്നവരെ നോക്കി പുഞ്ചിരിച്ച് ഫ്ലൈയിങ് കിസ്സും നൽകിയ ശേഷമാണ് വേദി വിട്ടത്. 

വീണിട്ടും ആത്മവിശ്വാസത്തോടെ നൃത്തം തുടർന്ന ഷാഹിദ് കപൂറിനെ പ്രശംസിച്ചു നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തുന്നത്. വിഡിയോ ഇതിനകം ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. 

English Summary:

Shahid Kapoor fell down while dancing on stage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com