ADVERTISEMENT

ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന ‘ബുള്ളറ്റ് ഡയറീസ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘സൂര്യൻ നടന്നു വേഗം’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രക്ഷകർക്കരികിലെത്തിയത്. കൈതപ്രം ദാമോദരൻ നമ്പൂതിരി പാട്ടിനു വരികള്‍ കുറിച്ചിരിക്കുന്നു. ഷാൻ റഹ്മാൻ ഈണമൊരുക്കിയ ഗാനം ലിബിൻ സ്കറിയ ആണ് ആലപിച്ചത്.

പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘ഞാനും എൻ ആടും’,‘മിഴികൾ വാനിലാരെ തേടുന്നു’ എന്നീ പാട്ടുകളും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. 

ധ്യാൻ ശ്രീനിവാസനൊപ്പം പ്രയാഗ മാർട്ടിനും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ബുള്ളറ്റ് ഡയറീസ്’. സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. 

English Summary:

Sooryan Nadanu Song from the movie Bullet Diaries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com