ADVERTISEMENT

മകൻ റോക്കോ റിച്ചിയുടെ പെയിന്റിങ് വിഡിയോ പങ്കുവച്ച് പോപ് താരം മഡോണ. ഇറ്റലിയിലെ മിലനിൽ നടന്ന എക്സിബിഷൻ വേദിയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. അമേരിക്കൻ മോഡൽ ലിൻലി എയ്‌ലേഴ്സിന്റെ നഗ്നമേനിയിൽ പെയിന്റ് ചെയ്യുകയാണ് റിച്ചി. പശ്ചാത്തലത്തിൽ മനോഹരമായ സംഗീതവും മുഴങ്ങി കേൾക്കുന്നുണ്ട്. ന്യൂഡ് ബോഡി പെയിന്റിങ്ങിൽ അസാമാന്യ വൈദഗ്ധ്യമുള്ളയാളാണ് റോക്കോ റിച്ചി.

താനാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ അമ്മ എന്ന അടിക്കുറിപ്പോടെയാണ് മഡോണ മകന്റെ പെയിന്റിങ് വിഡിയോ പങ്കുവച്ചത്. വിഡിയോ ദൃശ്യങ്ങൾ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണ് പ്രതികരണങ്ങൾ അറിയിച്ചു രംഗത്തെത്തുന്നത്. മഡോണ മകനുമായി ഇത്രയേറെ അടുപ്പം കാത്തുസൂക്ഷിക്കുന്നുണ്ടെന്നു വെളിവാക്കപ്പെടുന്നതും ഇപ്പോഴാണ്. 

മഡോണയുടെ നാല് മക്കളിൽ രണ്ടാമത്തെയാളാണ് 23കാരനായ റോക്കോ റിച്ചി. അഭിനേതാവ് കൂടിയാണ്. ലോര്‍ഡ്സ് ലിയോൺ, മേഴ്സി ജെയിംസ്, ഡേവിഡ് ബാന്ദ എന്നിവരാണ് മഡോണയുടെ മറ്റു മക്കൾ. ഇതിൽ ഏറ്റവും മുതിർന്നവളായ ലോർഡ്സ് ഫാഷൻ ലോകത്ത് സജീവമാണ്.

English Summary:

Madonna's son Rocco paints a nude model live in Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com