ADVERTISEMENT

ഒരുമിച്ച് ചുവടുവച്ച് വിഖ്യാത ഗായിക ആശ ഭോസ്‌ലെയും നടി മുംതാസും. ഹിറ്റ് ചിത്രം ലോഫറിലെ ‘കോയി സെഹ്‌രി ബാബു ദിൽ ലേഹ്‌രി ബാബു’ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും ഹൃദ്യമായ പ്രകടനം. 1973 ൽ പുറത്തിറങ്ങിയ ഈ ഗാനം ആലപിച്ചത് ആശ ഭോസ്‌ലെയാണ്. മനോഹരനൃത്തവുമായി മുംതാസ് ഗാനരംഗത്തിൽ നിറഞ്ഞു. ഗായികയും നായികയും വീണ്ടും കണ്ടുമുട്ടിയപ്പോൾ അതേ പാട്ടിനൊപ്പം ഒരുമിച്ചു ചുവടുവയ്ക്കുകയായിരുന്നു. 

മുംതാസ് ബ്ലാക്–ഗോൾഡൻ കോംബിനേഷനിലുള്ള ചുരിദാറും ആശ ഭോസ്‌ലെ പട്ടുസാരിയും ആണ് ധരിച്ചിരിക്കുന്നത്. ആവേശത്തോടെ നൃത്തം ചെയ്യുന്ന മുംതാസിനെയാണ് വിഡിയോയുടെ ആദ്യഭാഗത്ത് കാണാനാകുക. പിന്നീട് ആശ ഭോസ്‌ലെയും നൃത്തത്തിൽ പങ്കാളിയാകുന്നു. ഗായികയ്ക്ക് ഇടയ്ക്ക് മുംതാസ് നൃത്തച്ചുവടുകൾ പറഞ്ഞു കൊടുക്കുന്നതും കാണാം. 

ഇരുവരുടെയും വിഡിയോ ദൃശ്യങ്ങൾ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണ് ഈ അപൂർവ നിമിഷം കണ്ട് സന്തോഷം പങ്കുവയ്ക്കുന്നത്. ലക്ഷ്മികാന്ത്–പ്യാരേലാൽ ഈണമൊരുക്കിയ ‘കോയി സെഹ്‌രി ബാബു ദിൽ ലേഹ്‌രി ബാബു’ ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഗാനമാണ്.  

English Summary:

Asha Bhosle and Mumtaz dancing with the songs Koi Sehri Babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com