ADVERTISEMENT

കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പട്ടാപ്പകൽ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകർക്കരികിൽ. ‘പഞ്ചവർണ്ണ കിളിയേ’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. ഷാൻ റഹ്മാൻ ഈണമൊരുക്കിയ ഗാനം ജാസി ഗിഫ്റ്റ് ആലപിച്ചു. മനു മ‍ഞ്ജിത് ആണ് ഗാനരചന. ‘പഞ്ചവർണ്ണ കിളിയേ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രേക്ഷകസ്വീകാര്യതയാണു പാട്ടിനു ലഭിക്കുന്നത്. 

‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിനു ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പട്ടാപ്പകൽ’. കോമഡി എന്റർടെയ്നർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്.അർജുൻ. ശ്രീനന്ദനം ഫിലിംസിന്റെ ബാനറിൽ എൻ.നന്ദകുമാർ ചിത്രം നിർമിക്കുന്നു. കണ്ണൻ പട്ടേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റിങ്: ജസ്സൽ സഹീർ

രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലൻ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ, രഞ്ജിത് കൊങ്കൽ, രഘുനാഥ്, നന്ദൻ ഉണ്ണി, ഡോ.രജിത് കുമാർ, ഗീതി സംഗീത, ആമിന, സന്ധ്യ എന്നിവരാണ് പട്ടാപ്പകലിലെ മറ്റു പ്രധാന അഭിനേതാക്കൾ.

English Summary:

Panchavarna Kiliye song from the movie Pattaapakal

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com