വധുവിനെപ്പോലെ തിളങ്ങി റിമി ടോമി; കമന്റിടാതിരിക്കാനാവില്ലെന്ന് ആരാധകർ, വിഡിയോ
Mail This Article
വധുവിനെപ്പോലെ തിളങ്ങി ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി. ‘യു ആർ മൈ സോണിയ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന റിമിയുടെ വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സോനു നിഗം, അൽക്ക യാഗ്നിക് എന്നിവർ ചേർന്നാലപിച്ച ഗാനമാണിത്. റിമിയുടെ നൃത്ത വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. ഗായികയുടെ വസ്ത്രധാരണമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
വെളുത്ത ലോങ് ഗൗണിൽ അതിസുന്ദരിയായാണ് റിമി പ്രത്യക്ഷപ്പെട്ടത്. ഹൈനെക് ഗൗൺ ആണിത്. നെക്കിൽ ബീഡ്സും ത്രെഡും ഉപയോഗിച്ച് വർക്ക് ചെയ്തിരിക്കുന്നു. നെഞ്ചിന്റെ ഭാഗത്തായി പ്ലീറ്റഡ് പാറ്റേൺ ഡിസൈൻ ആണ് ഉൾപ്പെടുത്തിയത്. പൂർണമായും നെറ്റ് ഫാബ്രിക്കിൽ ചെയ്തെടുത്ത വസ്ത്രത്തിന് ചെറിയ സ്ലീവുകൾ കൊടുത്തിരിക്കുന്നു. വസ്ത്രത്തിൽ ദുപ്പട്ടയും അറ്റാച്ച് ചെയ്തിട്ടുണ്ട്. പോണി ടെയിൽ ഹെയർസ്റ്റൈൽ ആണ് റിമി തിരഞ്ഞെടുത്തത്. വസ്ത്രത്തിന് അനുയോജ്യമായ കമ്മലും വളയും അണിഞ്ഞിരിക്കുന്നു.
റിമി ടോമിയുടെ വിഡിയോയ്ക്കു താഴെ ബോബൻ സാമുവൽ, സ്നേഹ ശ്രീകുമാർ തുടങ്ങി പ്രമുഖർ ഉൾപ്പെടെയുള്ളവർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. ഇതിനു കമന്റിടാതെ പോകാൻ തോന്നുന്നില്ലെന്നാണ് ആരാധകർ കുറിക്കുന്നു. റിമി മെലിഞ്ഞ് ഇത്രയും സുന്ദരിയായിരിക്കുന്നതിന്റെ രഹസ്യമാണ് പലർക്കും അറിയേണ്ടത്.
ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്. കൃത്യമായ വ്യായാമവും യോഗയുമെല്ലാം തന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് റിമി മുൻപ് പറഞ്ഞിട്ടുണ്ട്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും ഗായിക അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു.