ADVERTISEMENT

ഗായകൻ മധു ബാലകൃഷ്ണന്റെ സ്വരഭംഗിയിൽ പുറത്തിറങ്ങിയ അയ്യപ്പഭക്തിഗാനങ്ങൾ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘കന്നി അയ്യപ്പൻ’, ‘കളഭാഭിഷേകം’ എന്നീ പേരുകളിലൊരുക്കിയ പാട്ടിന് സനീഷ് ചോറ്റാനിക്കര വരികൾ കുറിച്ചിരിക്കുന്നു. സനീഷ് തന്നെയാണ് കന്നി അയ്യപ്പന് ഈണമൊരുക്കിയത്. കളഭാഭിഷേകത്തിന്.എസ്.ബാലു സംഗീതം പകർന്നു. 

കന്നി അയ്യപ്പന് മനു രമേശനും കളഭാഭിഷേകത്തിന് ജയകൃഷ്ണൻ.സി.വിയും ആണ് ഓർക്കസ്ട്രേഷന്‌ നിർ‌വഹിച്ചത്. പാട്ടുകൾ ഇതിനോടകം ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. നിരവധി പേരാണ് പ്രതികരണങ്ങൾ അറിയിക്കുന്നത്. പാട്ടുകൾ ആദ്യ കേൾവിയിൽ തന്നെ ഹൃദയങ്ങളിൽ ഇടം പിടിക്കുന്നുവെന്നാണ് ആസ്വാദകരുടെ പ്രതികരണം.

English Summary:

Lord ayyappa songs in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com