ADVERTISEMENT

ഗായിക രാജലക്ഷ്മിയുടെ സ്വരസൗന്ദര്യത്തിൽ പുറത്തിറങ്ങിയ ‘പാതിരാമുത്ത്‌’ ക്രിസ്മസ് പാട്ട് ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. സുമോദ് ചെറിയാൻ വരികൾ കുറിച്ച ഗാനമാണിത്. രാജ്കുമാര്‍ രാധാകൃഷ്ണൻ ഈണം പകർന്നു. ഉണ്ണിയേശുവിനുള്ള താരാട്ട് പാട്ടായാണ് ‘പാതിരാമുത്ത്‌’ ഒരുക്കിയിരിക്കുന്നത്. 

‘മായാമഞ്ഞിൻ താഴ്‌വരയിൽ

സ്നേഹചൂടിൻ കുളിരേകി

ബത്‌ലഹേമിൻ ഉന്നതിയായ്‌

ഉണ്ണിപിറന്നു രക്ഷകനായ്‌

 

കുഞ്ഞോമൽ,നെഞ്ചോരം

മാലാഖ/തിരിനീട്ടി നിന്നു

വിദ്വാന്മാർ/കാഴ്ച്ചയുമായ്‌

തൃപ്പാദേ കാവലായ്‌ നിന്നു...’

അതിമനോഹരമായി ക്രിസ്മസ് തീമിലൊരുക്കിയ പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണ് പ്രതികരണങ്ങൾ അറിയിക്കുന്നത്. രാജലക്ഷ്മിയുടെ സ്വരശോഭ മനസ്സു കീഴടക്കുന്നുവെന്ന് പ്രേക്ഷകർ കുറിക്കുന്നു. ‘പാതിരാമുത്ത്‌’ എന്ന വേറിട്ട പേരിനെക്കുറിച്ചും പ്രേക്ഷകർ പ്രതികരിച്ചു. പാട്ട് ഇതിനകം നിരവധി പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു.

English Summary:

Pathiraamuth christmas song

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com