ADVERTISEMENT

രഞ്ജിത്ത് സജീവ്, നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹ്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖൽബ്’ എന്ന ചിത്രത്തിലെ പുതിയഗാനം പുറത്തിറങ്ങി. ‘മാങ്കത്ത’ എന്നു തുടങ്ങുന്ന ഗാനം നിഹാല്‍ സാദിഖ്, എകെ-ഹാഷ്, ഡിജെ അഗ്നിവേശ് എന്നിവർ ചേർന്നാണ് ആലപിച്ചത്. സുഹൈല്‍ കോയയും നിഹാല്‍ സാദിഖും ചേർന്നു വരികൾ കുറിച്ചു. നിഹാൽ തന്നെയാണ് സംഗീതസംവിധാനം നിർവഹിച്ചത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ട്രെൻഡിങ്ങിലും ഇടംപിടിച്ചിരിക്കുകയാണ്. 

സംഗീതത്തിനു വലിയ പ്രാധാന്യം നൽകി ഒരുക്കുന്ന ഖല്‍ബിൽ ഇരുപത്തിരണ്ടോളം ഗാനങ്ങളുണ്ട്. ചിത്രത്തിലെ രണ്ടാം ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ പുറത്തിറങ്ങിയ ആദ്യഗാനവും ഏറെ ശ്രദ്ധേയമായിരുന്നു. പ്രകാശ് അലക്സിനെക്കൂടാതെ വിമൽ നാസർ, നിഹാൽ സാദിഖ് എന്നിവരും സംഗീതസംവിധാനത്തിൽ പങ്കുചേരുന്നുണ്ട്. സാജിദ് യഹ്യം സുഹൈൽ.എം.കോയയും ചേർന്നാണ് ഖൽബിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്: അമൽ മനോജ്. 

ഫ്രാഗ്നന്റെ നാച്വർ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ‘ഖൽബ്’ നിർമിക്കുന്നത്. ലെന, ജാഫർ ഇടുക്കി, കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ, ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം, തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. 

English Summary:

Maangatha song from the movie Qalb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com