ADVERTISEMENT

മഞ്ഞിൽ മുങ്ങി തണുത്ത് വിറങ്ങലിച്ച് പാട്ടുമായി ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി. ഫിൻലൻഡിൽ അവധിയാഘോഷത്തിലാണ് ഗായിക. മഞ്ഞ് പെയ്യുന്ന ലാപ്ലാന്‍ഡിൽ നിന്നുള്ള മനോഹര ചിത്രങ്ങൾ റിമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഫിൻലൻഡ് എയർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളും റിമി ടോമി പോസ്റ്റ് ചെയ്തിട്ടുണ്ട്.

എ.ആർ.റഹ്മാന്റെ സൂപ്പർഹിറ്റ് ഗാനം ‘പുതുവെള്ളൈമഴൈ’ എന്ന ഗാനം ആലപിക്കുന്നതിന്റെ വിഡിയോ ആണ് ഗായിക പങ്കുവച്ചത്. പാടുന്നതിനിടെ ഗായിക തണുത്തു വിറയ്ക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. രഞ്ജിനി ജോസ്, ലക്ഷ്മി നക്ഷത്ര, മുന്ന സൈമൺ തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണു പ്രതികരണങ്ങൾ അറിയിച്ചു രംഗത്തെത്തുന്നത്. 

വലിയ യാത്രാപ്രേമിയാണ് റിമി ടോമി. തിരക്കേറിയ ജീവിതത്തിലും യാത്രകൾക്കായി റിമി പ്രത്യേകമായി സമയം കണ്ടെത്താറുണ്ട്. കുടുംബത്തോടൊപ്പം യാത്ര പോകുന്നതും പതിവാണ്. റിമി എല്ലാ യാത്രാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. 

English Summary:

Rimi Tomy shares video from Finland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com