ആ ശബ്ദത്തിനൊപ്പം ചുണ്ട് ചലിപ്പിച്ച് അഭിനയിക്കാനായത് മഹാ പുണ്യം: മോഹൻലാൽ

Mail This Article
×
ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന് ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. യേശുദാസിനൊപ്പമുള്ള ചിത്രങ്ങളുൾപ്പെടുത്തിയൊരുക്കിയ സ്പെഷൽ വിഡിയോ പങ്കുവച്ചാണ് നടന്റെ ആശംസ. എക്കാലവും മലയാളി കേട്ടുകൊണ്ടിരിക്കുന്ന ഒരേയൊരു ശബ്ദം യേശുദാസിന്റേതാണെന്നും ആ ശബ്ദത്തിന് എന്നും ചെറുപ്പമാണെന്നും മോഹൻലാൽ വിഡിയോയിൽ പറഞ്ഞു.
യേശുദാസിന്റെ ശബ്ദത്തിനനുസരിച്ച് ചുണ്ട് ചലിപ്പിച്ച് അഭിനയിക്കാനായത് തന്റെ സിനിമാ ജീവിതത്തിലെ മഹാപുണ്യമാണെന്നും അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാനായത് വലിയ ഭാഗ്യമാണെന്നും മോഹൻലാൽ പറയുന്നു. പ്രിയഗായകന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്നുകൊണ്ടാണ് നടൻ വിഡിയോ അവസാനിപ്പിക്കുന്നത്.
English Summary:
Mohanlal conveys b'day wishes to Yesudas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.