ADVERTISEMENT

നടുറോഡിൽ നൃത്തം ചെയ്ത് ആർത്തുല്ലസിച്ച് ഗായിക സയനോര ഫിലിപ്. ഫോർട്ട് കൊച്ചിയിലെ ആളൊഴിഞ്ഞ റോഡിൽ രാത്രി നേരത്താണ് സയനോര ചുവടുവച്ചത്. മഞ്ഞ നിറത്തിലുള്ള സ്ലീവ്‌ലെസ് ഫ്രോക്ക് ധരിച്ചാണ് ഗായിക വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. 

‘ചാറ്റൽമഴ, സ്പ്നതുല്യമായ കാറ്റ്, പിന്നെ ഞാനും’ എന്ന അടിക്കുറിപ്പോടെയാണ് സയനോര നൃത്ത വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. റിമി ടോമി, ശിൽപ ബാല, ഷഫ്ന, ഹരിത ബാലകൃഷ്ണൻ എന്നിങ്ങനെ പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. 

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് സയനോര. സംഗീത–സ്വകാര്യ ജീവിത വിശേഷങ്ങളെല്ലാം ഗായിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. യാത്രാപ്രേമികൂടിയായ സയനോര സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം യാത്രകൾ പോകുന്നതും പതിവാണ്. ആലാപനത്തിനും സംഗീതസംവിധാനത്തിനും പുറമേ ഡബ്ബിങ് ആർട്ടിസ്റ്റ് ആയും സയനോര മികവ് തെളിയിച്ചിട്ടുണ്ട്.  

English Summary:

Singer Sayanora Philip shares dancing video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com