ADVERTISEMENT

ബിജു മേനോൻ നായകനായെത്തുന്ന ‘തുണ്ട്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘വാനിൽ നിന്നും’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഗോപി സുന്ദര്‍ ഈണമൊരുക്കി. പ്രണവം ശശി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. 

‘വാനിൽ നിന്നും താഴെ താഴെ ഭൂമിയെന്നൊരു തുണ്ട്

ഭൂമിത്തുണ്ടിൽ വേനലുണ്ട് കൂടെ പൂമഴയുണ്ട്

വേനൽ കൊട്ടും ചൂടും തലയിൽ കൊണ്ട്

പിന്നെ ചാറ്റൽ മഴയും കണ്ട്

ഞാനൊന്നുണ്ട് നീയൊന്നുണ്ട്...’

നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുണ്ട്’. തല്ലുമാല, അയൽവാശി എന്നീ ചിത്രങ്ങൾക്കു ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ചിത്രം നിർമിക്കുന്നു. ഛായാഗ്രാഹകൻ ജിംഷി ഖാലിദും നിർമാണ പങ്കാളിയാണ്.

English Summary:

Vaanil Ninnum song from the movie Thundu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com