ADVERTISEMENT

ഷെയ്ൻ നിഗം–മഹിമ നമ്പ്യാർ താരജോടികൾ ഒരുമിക്കുന്ന ‘ലിറ്റിൽ ഹാർട്സ്’ എന്ന ചിത്രത്തിലെ ആദ്യഗാനം പ്രേക്ഷകർക്കരികിൽ. ‘ഏദൻ പൂവേ’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് അണിയറപ്രവർത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് കൈലാസ് മേനോൻ ഈണമൊരുക്കി. കപിൽ കപിലൻ, സന മൊയ്തൂട്ടി എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്. 

‘ഏദൻ പൂവേ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങൾ നേടുന്ന ഗാനം ട്രെൻഡിങ്ങിലും ഇടം പിടിച്ചു കഴിഞ്ഞു. ആകെ ഏഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മറ്റു പാട്ടുകൾ പുറത്തിറങ്ങുന്നതിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. 

ആർഡിഎക്സിനു ശേഷം ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും ഒരുമിക്കുന്ന ചിത്രമാണ് ‘ലിറ്റിൽ ഹാർട്സ്’. സാന്ദ്ര തോമസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ബന്ധങ്ങളുടെ കഥ പറയുന്നു. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്കു കടന്നുവരുന്ന ആളുകളും തുടർന്നു നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലിറ്റിൽ ഹാർട്സ്’. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. ബാബുരാജ്, ഷമ്മി തിലകൻ, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, ജോൺ കൈപ്പള്ളി, എയ്മ റോസ്മി, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർഥന സന്ദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 

English Summary:

Edan Poove video song from the movie Little Hearts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com