ADVERTISEMENT

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഗായകൻ വിധു പ്രതാപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒറ്റവരി കുറിപ്പ് ആരാധകർക്കിടയിൽ ചര്‍ച്ചയാകുന്നു. ‘മതം ഒരു ആശ്വാസം ആകാം, ആവേശം ആകരുത്’ എന്നാണ് ഗായകൻ എഴുതിയത്. ഇന്ത്യ എന്ന ഹാഷ്ടാഗോടു കൂടിയാണ് കുറിപ്പ് പങ്കു വച്ചിരിക്കുന്നത്. 

വിധുവിന്റെ സമൂഹമാധ്യമ കുറിപ്പ് ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് ഗായകനെ എതിർത്തും അനുകൂല‌ിച്ചും രംഗത്തെത്തിയത്. ഗായിക സിതാര കൃഷ്ണകുമാർ വിധുവിന് പൂർണ പിന്തുണ അറിയിച്ചു. 

പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കവെ സിനിമാ, സംഗീത രംഗത്തെ നിരവധി പ്രമുഖരാണ് നിലപാടറിയിച്ചു രംഗത്തെത്തിയത്. പലരും ഭരണഘടനയുടെ ആമുഖം പങ്കുവച്ചാണ് പ്രതിഷേധം അറിയിച്ചത്. ഗായകരായ സയനോര ഫിലിപ്, ഇഷാൻ ദേവ്, സംവിധായകൻ ജിയോബേബി, നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ദിവ്യപ്രഭ, ആഷിഖ് അബു തുടങ്ങിയവർ തങ്ങളുടെ എതിർപ്പ് പ്രകടമാക്കി.

English Summary:

Singer Vidhu Prathap expressses his stand on prana pratishtha ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com