ADVERTISEMENT

‘കഥ മാറും’ എന്ന പേരിൽ പുറത്തിറങ്ങിയ പുതിയ ക്രിസ്തീയ ഭക്തിഗാന ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. പി.ആർ. ടിജി ജോർജ് വരികൾ കുറിച്ച് ഈണമൊരുക്കിയ ഗാനമാണിത്. പിന്നണി ഗായകൻ നിഖിൽ മാത്യു ഗാനം ആലപിച്ചിരിക്കുന്നു. ഭക്തിസാന്ദ്രമായ വരികളും ആലാപനവും കൊണ്ട് അതിവേഗം ശ്രദ്ധേയമായ ‘കഥ മാറും’ മികച്ച പ്രതികരണങ്ങളാണു നേടുന്നത്.

‘കഥ മാറും ഗതി മാറും

വിധി മാറും യേശുവേ

ഗമനത്തിൻ വഴി മാറും

ഉലകത്തിൻ നാഥനിൽ....’

പശ്ചാത്താപത്തിലൂടെയുണ്ടാകുന്ന പുതുജീവിതത്തിന്റെ പ്രതീക്ഷയും നിറവുകളുമാണ് ‘കഥ മാറും’ പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. നടി മാലാ പാർവതി പാട്ടിൽ അമ്മവേഷത്തിലെത്തുന്നു. അശ്വിൻ കെ.ആർ ആണ് ഗാനരംഗങ്ങളുെട ചിത്രീകരണവും സംവിധാനവും നിർവഹിച്ചത്. എഡിറ്റിങ്: സനു സിദ്ദീഖ്. നഹൂം എബ്രഹാം ആണ് പാട്ടിന്റെ പ്രോഗ്രാമിങ്ങും അറേഞ്ചിങ്ങും നിർവഹിച്ചത്. 

English Summary:

Kadha Marum Christian Devotional song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com