ADVERTISEMENT

മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ.നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘അയ്യർ ഇൻ അറേബ്യ’ എന്ന ചിത്രത്തിലെ പുതിയ പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. ‘പറയാതെ പറയുന്നതെല്ലാം’ എന്നു തുടങ്ങുന്ന ഗാനം കെ.എസ്.ചിത്രയും ഷഹബാസ് അമനും ചേർന്നാണ് ആലപിച്ചത്. പ്രഭാ വർമയുടെ വരികൾക്ക് ആനന്ദ് മധുസൂദനൻ ഈണമൊരുക്കി. മനോരമ മ്യൂസിക് പുറത്തിറക്കിയ പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

വെൽത്ത് ഐ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമിച്ച ചിത്രമാണ് ‘അയ്യർ ഇൻ അറേബ്യ’. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻപിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

മുഴുനീള കോമഡി എന്റർടൈനർ ആയാണ് ‘അയ്യർ ഇൻ അറേബ്യ’ പ്രേക്ഷകര്‍ക്കരികിലെത്തിയത്. സിദ്ധാർഥ് രാമസ്വാമി, വിവേക് മേനോൻ എന്നിവർ ചേർന്നു ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ്: ജോൺകുട്ടി. പ്രഭ വർമയെക്കൂടാകെ ബി.കെ.ഹരിനാരായണൻ, മനു മഞ്ജിത്, റഫീഖ് അഹമ്മദ് എന്നിവരും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്. പ്രൊഡക്‌ഷൻ കൺട്രോളർ: ബിനു മുരളി, കലാസംവിധാനം: പ്രദീപ് എം.വി, മേക്കപ്പ്: സജീർ കിച്ചു, കോസ്റ്റ്യൂം: അരുൺ മനോഹർ. ചിത്രം മികച്ച പ്രതികരണം നേടുകയാണിപ്പോൾ. 

English Summary:

Parayaathe Parayunnathellam song from the movie Iyer in Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com