ADVERTISEMENT

ഗാനഗന്ധർവൻ കെ.ജെ.യേശുദാസിനെ അമേരിക്കയിലെ വീട്ടിലെത്തി സന്ദർശിച്ച് നടൻ മോഹൻലാൽ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. മോഹൻലാൽ തന്നെയാണ് യേശുദാസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. 

‘ഗാനഗന്ധർവന്റെ വസതിയിൽ. പ്രിയപ്പെട്ട ദാസേട്ടനെ അദ്ദേഹത്തിന്റെ അമേരിക്കയിലെ വീട്ടിൽ ചെന്നു കാണാൻ കഴിഞ്ഞ സന്തോഷത്തിൽ’ എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാലിന്റെ സമൂഹമാധ്യമ പോസ്റ്റ്. 

രണ്ട് മഹാപ്രതിഭകളെ ഒരേ ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. നിരവധി പേരാണു ചിത്രങ്ങൾ കണ്ട് പ്രതികരണങ്ങൾ അറിയിക്കുന്നത്. ദീർഘകാലമായി അമേരിക്കയിലെ ഡാലസിലുള്ള സ്വവസതിയിലാണ് യേശുദാസും ഭാര്യ പ്രഭയും താമസിക്കുന്നത്. 

English Summary:

Mohanlal meets KJ Yesudas at America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com