ADVERTISEMENT

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പിന്നണി ഗായിക രാജലക്ഷ്മി ഈണമൊരുക്കി ആലപിച്ച ‘പാഹി മഹേശ്വരി’ എന്ന സംഗീത വിഡിയോ ആസ്വാദകശ്രദ്ധ നേടുന്നു. ബി.ടി.അനിൽകുമാർ ആണ് വരികൾ കുറിച്ചത്. അനൂപ് കോവളം ഓർക്കസ്ട്രേഷൻ നിർവഹിച്ചു. ആറ്റുകാലമ്മയോടുള്ള നിറഭക്തിയുടെ ഹൃദ്യമായ കാഴ്ചകൾ കൊണ്ടും സമ്പന്നമാണ് ‘പാഹി മഹേശ്വരി’. രാജലക്ഷ്മിയുടെ മധുരിത ആലാപനത്തിനൊപ്പം ഗായത്രി ഗോവിന്ദിന്റെ നൃത്തച്ചുവടുകൾ കൂടി ചേർന്നത് പ്രേക്ഷകർക്കു നവ്യാനുഭവമായി. നിധീഷ് രാജ് ആണ് ഗാനരംഗങ്ങളുടെ ചിത്രീകരണം നിർവഹിച്ചത്. എഡിറ്റിങ്: നിശാന്ത്. ‘പാഹി മഹേശ്വരി’യുടെ വിശേഷങ്ങൾ രാജലക്ഷ്മി മനോരമ ഓൺലൈനിനു പങ്കുവച്ചത് ഇങ്ങനെ:

 


Readmore: സുദീപ് കുമാറിന്റെ സ്വരമികവിൽ ‘എന്റെ ആറ്റുകാലമ്മേ’; മനം നിറച്ച് ഭക്തിഗാനം

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുള്ള സമർപ്പണമായാണ് ഈ ഗാനം ചിട്ടപ്പെടുത്തി ആലപിച്ചത്. ആറ്റുകാൽ പൊങ്കാല നാടിന്റെ തന്നെ ഉത്സവമാണ്. തിരുവനന്തപുരം നഗരം മുഴുവനും ദീപാലങ്കാരങ്ങളും കച്ചവടങ്ങളും പാട്ടും ഡാൻസും ആൾക്കൂട്ടവും തിരക്കുമൊക്കെ കൊണ്ടു നിറയും. പ്രത്യേക അന്തരീക്ഷമാണ് പൊങ്കാല സമയത്ത് ഇവിടെയുള്ളത്. ഞാന്‍ എറണാകുളത്താണു ജനിച്ചു വളർന്നത്. തിരുവനന്തപുരത്തേക്കു താമസമാക്കിയ ശേഷമുള്ള ഒരു പൊങ്കാലയ്ക്കു പോലും പോകാതിരുന്നിട്ടില്ല. അതുകൊണ്ടുതന്നെ പൊങ്കാല സമയത്തെ നഗരത്തിന്റെ പൾസ് നന്നായി അറിയാം. അതെല്ലാം പാട്ടിൽ പ്രതിഫലിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഇത്തരമൊരു ഈണത്തിലേക്കെത്തിയത്.

ഞാൻ ചിട്ടപ്പെടുത്തിയ ഈണത്തിനനുയോജ്യമായ വരികൾ എന്റെ ജ്യേഷ്ഠസഹോദരനായ അനിലേട്ടൻ എഴുതി തന്നു. അങ്ങനെയാണ് ‘പാഹി മഹേശ്വരി’ എന്ന ഗാനം പിറന്നത്. ഒരു ആഘോഷത്തെക്കുറിച്ചുള്ള പാട്ടായതുകൊണ്ടാണ് അതിൽ കുറച്ച് നൃത്തരംഗങ്ങൾ കൂടി ഉൾപ്പെടുത്തിയത്. അങ്ങനെ എന്റെ സുഹൃത്തായ ഗായത്രി ഗോവിന്ദിനെ വിളിച്ചു. ഗായത്രി നൃത്തം ചിട്ടപ്പെടുത്തി പാട്ടിനു വേണ്ടി അവതരിപ്പിച്ചു. മികച്ച രീതിയിൽ തന്നെയാണ് നൃത്തം ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ പൊങ്കാലയുടെ എല്ലാ ഫീലും ഉൾക്കൊണ്ട് ഈ പൊങ്കാലപ്പാട്ട് പൂർത്തിയായി. ഇപ്പോൾ എനിക്കു വലിയ സംതൃപ്തി തോന്നുന്നു. ഞാൻ എന്താണോ മനസ്സില്‍ ഉദ്ദേശിച്ചത്, അതുതന്നെ പ്രേക്ഷകർക്കു മുന്നിലേക്കെത്തിക്കാന്‍ സാധിച്ചു. ഒരുപാട് സന്തോഷം.

English Summary:

Pahi Maheshwari Pongala Song by Rajalakshmy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com