ADVERTISEMENT

ഗായകൻ പി.ജയചന്ദ്രന്റെ സ്വരമാധുരി നിറയുന്ന ‘താരാട്ടിൻ മധുരം’ എന്ന സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. കൃഷ്ണ സന്തോഷ് വരികൾ കുറിച്ച ഗാനമാണിത്. സന്തോഷ് പാഞ്ചജന്യം ഈണമൊരുക്കി. ഗൗരി നാരായണൻ ആണ് പാട്ടിലെ പെൺസ്വരം. 

മനോരമ മ്യൂസിക് പുറത്തിറക്കിയ ‘താരാട്ടിൻ മധുരം’ ഇതിനകം ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിച്ചു രംഗത്തെത്തുന്നത്. രജിത് ജോർജ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവച്ചു. 

വേറിട്ട ദൃശ്യാനുഭവമാണ് ‘താരാട്ടിൻ മധുരം’ പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. ബാലു ആർ.നായ‌ർ ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചു. സുനിൽ മുദ്ര ചിത്രീകരണവും ജി.ഗോഡ്‌വിൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. രാഹുൽ പള്ളത്ത്, അപര്‍ണ ആനന്ദ്, ഋഷഭ് എന്നിവരാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ. ബി സായ് പ്രൊഡക്‌ഷൻസ് സംഗീത വിഡിയോ നിർമിച്ചു.

English Summary:

Tharattin Madhuram music video

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com