ADVERTISEMENT

ഇളം കാറ്റിന്റെ തലോടലിൽ അലിഞ്ഞ്, പൂക്കളുടെ സൗരഭ്യം നുകർന്ന്, പാദസരക്കിലുക്കത്തോടെ മൂളിപ്പാട്ടുമായി അവൾ ഊരുചുറ്റി നടക്കുകയാണ്. ഏഴഴകുള്ള മലയാളി പെൺകൊടിയായി, ഒരു ദാവണിക്കാരി. പച്ചപ്പ് പുതച്ചുറങ്ങുന്ന പാടത്തിന്റെ വരമ്പിൽ നിന്ന് താളം പിടിക്കുന്നു, ഇടയ്ക്കിടെ ചുവടുവയ്ക്കുന്നു. കാറ്റിനോടും കിളികളോടും മിണ്ടിപ്പറഞ്ഞ്, പ്രകൃതിയെ ചുംബിച്ച് അവൾ നടന്നുനീങ്ങുകയാണ്....

ഇങ്ങനെ ദൃശ്യമികവ് കൊണ്ട് സമ്പന്നമാണ് ‘മുത്തുക്കുട നിവർത്തി’ എന്നാരംഭിക്കുന്ന പുത്തൻ സംഗീത ആൽബം. ജിതിൻ ദേവസ്യയുടെ വരികൾക്ക് ജോജി ജോൺസ് ഈണമൊരുക്കിയ ഗാനം. ചിത്ര അരുൺ പിന്നണിയിൽ സ്വരമായി. മനോരമ മ്യൂസിക് പുറത്തിറക്കിയ ഗാനം ചുരുങ്ങിയ സമയം കൊണ്ടു തന്നെ ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

കൊല്ലങ്കോടിന്റെ മനോഹര ഭൂപ്രകൃതി പശ്ചാത്തലമാക്കി ഒരുക്കിയ ഗാനമാണ് ‘മുത്തുക്കുട നിവർത്തി’. പ്രകാശ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചു. ആൽബം നിർമിച്ചിരിക്കുന്നതും പ്രകാശ് ആണ്. മാർട്ടിൻ മിസ്റ്റ് ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചു. ഡോ.ശബ്നം ഷാജിയാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. അനൂപ് വിയന്ന പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചു. 

English Summary:

Muthukkuda nivarthy musical album

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com