വിജയ് യേശുദാസിന്റെ സ്വരഭംഗിയിൽ ‘കഥ പറയും’ പ്രണയഗാനം; ഏറ്റെടുത്ത് പ്രേക്ഷകർ

Mail This Article
നടനും സംവിധായകനും നിർമാതാവുമായ ദിലീഷ് പോത്തൻ നായകനായെത്തിയ ‘മനസാ വാചാ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി. ‘കഥ പറയും’ എന്ന പേരിലൊരുങ്ങിയ ഗാനം വിജയ് യേശുദാസ് ആണ് ആലപിച്ചത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് സുനിൽ കുമാർ ഈണമൊരുക്കിയിരിക്കുന്നു. മനോരമ മ്യൂസിക് പുറത്തിറക്കിയ പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്.
നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്ത ചിത്രമാണ് ‘മനസാ വാചാ’. മജീദ് സയ്ദ് തിരക്കഥയെഴുതിയിരിക്കുന്നു. സ്റ്റാർട്ട് ആക്‌ഷൻ കട്ട് പ്രൊഡക്‌ഷൻസ് ആണ് ചിത്രം നിർമിച്ചത്. ഒനീൽ കുറുപ് സഹനിർമാതാവാകുന്നു. പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
എൽദോ.ബി.ഐസക് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റ്: ലിജോ പോൾ. വിജു വിജയൻ വി.വി ആണ് കലാസംവിധായകൻ. ഫൺ എന്റർടൈനർ ആണ് ചിത്രം.