ADVERTISEMENT

ഇളയരാജയുടെ ബയോപിക്കിൽ അദ്ദേഹത്തിന്റെ ജീവിതം അവതരിപ്പിക്കുന്നതു താനാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് നടൻ ധനുഷ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ച് സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ചെന്നൈയിൽ നടന്ന ചടങ്ങിൽ നടൻ കമൽഹാസനാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. 

ചിത്രത്തിൽ ധനുഷ് ആണ് ഇളയരാജയായി വേഷമിടുന്നതെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും നിരൂപകയുമായ ലത ശ്രീനിവാസന്‍ ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇതേക്കുറിച്ചു ധനുഷ് യാതൊന്നും പ്രതികരിച്ചിരുന്നില്ല. 

ഇളയരാജയുടെ മകനും സംഗീതസംവിധായകനുമായ യുവന്‍ശങ്കര്‍ രാജ, ധനുഷ് അച്ഛന്റെ ബയോപിക് ചെയ്താല്‍ നന്നായിരിക്കുമെന്നു നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബയോപിക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നത്. ഇളയരാജയുടെ ബയോപിക് തന്റെ സ്വപ്നമാണെന്ന് ബോളിവുഡ് സംവിധായകന്‍ ആര്‍.ബാല്‍കി വെളിപ്പെടുത്തിയതും വാര്‍ത്തയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com