ADVERTISEMENT

ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിച്ച് ‘വഴികാട്ടി’ ക്രിസ്തീയ ഭക്തിഗാന ആൽബം. സജി.ആർ.നായർ ആണ് പാട്ടിനു വരികൾ കുറിച്ചത്. സോണി ഫിലിപ് കലാഗ്രാം ഈണം പകർന്നാലപിച്ചു. ഷിനോയ്.വി.ജോസഫ് ആണ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർ‌വഹിച്ചത്. ‘വഴികാട്ടി’ ഇതിനകം ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. 

‘വഴികാട്ടിയായ് എന്നും കർത്താവേ 

നീ മുന്നിൽ നടന്നീടണേ 

എന്റെ ജീവനാം യേശുവേ

സത്യാം മൃത്യുവേ മറക്കാതിരിക്കാൻ

സങ്കൽപ്പലോകത്തെ അറിഞ്ഞീടുവാൻ...’

മനോഹര ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് ‘വഴികാട്ടി’ പ്രേക്ഷകർക്കു മുന്നിലെത്തിയത്. ബെന്നി ജോർജ് ഗാനരംഗങ്ങൾ ചിത്രീകരിച്ചു. സജി.ആർ.നായർ ആണ് മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. സോണി ഫിലിപ് കലാഗ്രാം, രഞ്ജിത്.കെ.നായർ, ഡിയാന എൽസ സാംജി, അലോണ ജിൻസ്, ജേക്കബ് ഷിജോ, സാംജി പഴേപറമ്പിൽ, സുനീഷ്.സി.മാത്യു, ഫാ.സിബിൻ പെരിയപ്പാടൻ സിഎംഐ, ഫാ.വിൻസെന്റ് പണിക്കപ്പറമ്പിൽ സിഎംഐ എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. 

English Summary:

Vazhikatti Christian devotional song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com