‘ഓളങ്ങളൊടുങ്ങിയ നിളയുടെ മിഴിനീരിൽ...’; ഹൃദയത്തിലേക്കൊഴുകി സംഗീത വിഡിയോ

Mail This Article
×
മനോരമ മ്യൂസിക് പുറത്തിറക്കിയ ‘നിളയോളങ്ങൾ’ എന്ന സംഗീത വിഡിയോ പ്രേക്ഷകശ്രദ്ധ നേടുന്നു. പി.സി.അരവിന്ദൻ വരികൾ കുറിച്ച ഗാനമാണിത്. ജിതേഷ് നാരായണൻ ഈണമൊരുക്കി. ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചതും ജിതേഷ് തന്നെ. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. സുഗു എടപ്പാൾ ആണ് ‘നിളയോളങ്ങൾ’ പാട്ടിനുവേണ്ടി ക്യാമറ ചലിപ്പിച്ചത്.
‘ഓളങ്ങളൊടുങ്ങിയ നിളയുടെ മിഴിനീരിൽ
ഒഴുകീടും ഓർമതൻ ഓടങ്ങളേ
ഒരുനെടുവീർപ്പോടെ കാലത്തിൽ വേനലിൽ
ഉരുകിടുമോമന സ്വപ്നങ്ങളേ....’
നിളയുടെ കഥകൾ പറഞ്ഞ മഹാരഥൻ എം.ടി.വാസുദേവൻനായർക്കുള്ള ആദരമാണ് ‘നിളയോളങ്ങൾ’. മലയാളത്തെ സ്നേഹിക്കുന്ന, നിളയെ സ്നേഹിക്കുന്ന, പ്രകൃതിയെ അറിയുന്ന ആസ്വാദക ഹൃദയങ്ങൾക്ക് വിസ്മയക്കാഴ്ചയാവുകയാണ് പാട്ട്.
English Summary:
Nilayolangal musical video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.