പിന്നണി പാടി സിതാരയും അഫ്സലും; ചൂട്ടിലെ പാട്ടുകൾ ശ്രദ്ധേയം
Mail This Article
×
കെ.വി.എ.പ്രസാദ് സംവിധാനം ചെയ്യുന്ന ‘ചൂട്ട്’ എന്ന ചിത്രത്തിലെ പാട്ടുകൾ പ്രേക്ഷകശ്രദ്ധ നേടുന്നു. ‘മഴയുറങ്ങാത്ത രാത്രി’, ‘ഉദയമരുളും അരുണ കിരണം’ എന്നീ പാട്ടുകളാണ് ആസ്വാദകർക്കു മുന്നിലെത്തിയത്. എ.കെ.രഞ്ജിത്ത് പാട്ടുകൾക്കു വരികൾ കുറിച്ചിരിക്കുന്നു. സമദ് അമ്മാസ് ആണ് ഈണമൊരുക്കിയത്. അഫ്സലും സിതാര കൃഷ്ണകുമാറും പാട്ടുകൾക്കു വേണ്ടി സ്വരമായി.
ചൂട്ടിലെ പാട്ടുകൾ ഇതിനകം ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. പാട്ടുകളിലൂടെ മികച്ച കാഴ്ചാനുഭവവും പ്രേക്ഷകർക്കു ലഭിക്കുന്നു. നിരവധി പുതുമുഖങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് ‘ചൂട്ട്’. മലയാളത്തിലെ മുൻനിരാതാരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
English Summary:
Choottu movie songs release
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.