ADVERTISEMENT

കാമുകൻ ഉണ്ടോ എന്ന ചോദ്യങ്ങൾക്കു മറുപടി നൽകി ഗായിക അഭിരാമി സുരേഷ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഗായികയുടെ പ്രതികരണം. ‘ആളുകൾ എന്നോട് ബോയ് ഫ്രണ്ട് ഉണ്ടോ എന്നു ചോദിക്കുമ്പോൾ’ എന്ന ചോദ്യം എഴുതിക്കാണിച്ച അഭിരാമി, അതിന്റെ മറുപടിയായി മോഹൻലാൽ ഒരു സിനിമാ പ്രമോഷൻ പരിപാടിക്കിടെ പറഞ്ഞ വാക്കുകളാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. 

‘ആവശ്യമില്ലാത്ത കാര്യം ചോദിക്കേണ്ട എന്ന’ മോഹൻലാലിന്റെ ഡയലോഗ് ഉൾപ്പെടുന്ന വിഡിയോ ദൃശ്യങ്ങൾ കോർത്തിണക്കിയ അഭിരാമിയുടെ റീൽ ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. ഗായികയുടെ രസകരമായ ഈ പ്രതികരണം ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. 

സമൂഹമാധ്യമലോകത്ത് ഏറെ സജീവമാണ് അഭിരാമി സുരേഷ്. വിശേഷങ്ങളെല്ലാം ഗായിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പാചകത്തിലും മികവ് തെളിയിച്ച ഗായിക, പുത്തൻ പാചകപരീക്ഷണങ്ങളുടെ വിഡിയോകൾ പോസ്റ്റ് ചെയ്യുന്നതും പതിവാണ്. പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ച് അഭിരാമിക്കു പരുക്കേറ്റത് വാർത്തയായിരുന്നു. ഏകദേശം ഒരു വർഷം മുൻപ് എറണാകുളത്ത് സ്വന്തമായി ഒരു കഫേയും അഭിരാമി ആരംഭിച്ചു. ഇപ്പോൾ അതിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലാണ് ഗായിക. 

സൈബർ ആക്രമണങ്ങൾക്ക് ക്രൂരമായി ഇരയാക്കപ്പെട്ടിട്ടുണ്ട് അഭിരാമിയും സഹോദരിയും ഗായികയുമായ അമൃത സുരേഷും. പലപ്പോഴും ചേച്ചിക്കു വേണ്ടി മുൻനിരയിൽ നിന്നു പ്രതികരിക്കുന്നത് അഭിരാമിയാണ്. വിമർശകരോടുള്ള അഭരാമിയുടെ ശക്തമായ മറുപടികൾ ചർച്ച ചെയ്യപ്പെടാറുണ്ട്. 

English Summary:

Abhirami Suresh shares funny video on relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com