ADVERTISEMENT

മൂന്നാം തവണയും യൂട്യൂബിന്റെ സുവർണ അംഗീകാരം നേടി മനോരമ മ്യൂസിക്. സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ കുതിപ്പ് തുടരുന്ന മനോരമ മ്യൂസിക്, 1 മില്യൻ അച്ചീവ്മെന്റ് ഷീൽഡ് ആണ് വീണ്ടും കരസ്ഥമാക്കിയിരിക്കുന്നത്. സ്വന്തമായി മുപ്പതിലേറെ ചാനലുകളുള്ള മനോരമ മ്യൂസിക്കിന്റെ 3 ചാനലുകളാണ് 10 ലക്ഷത്തിനു മുകളിൽ സബ്സ്ക്രൈബേഴ്സിനെ നേടിയിരിക്കുന്നത്. 10 എണ്ണത്തിന് ഒരുലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് ഉണ്ട്. 

സിനിമാഗാനങ്ങൾ, ഹിന്ദു–മുസ്‌ലിം–ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ, കർണാടിക്–ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗാനങ്ങൾ, ഇൻസ്ര്ടുമെന്റൽ മ്യൂസിക്, ഓണപ്പാട്ടുകൾ, കവിതകൾ, കുട്ടികൾക്കുള്ള പാട്ടുകൾ, അനിമേഷൻ വിഡിയോകൾ, പരമ്പരാഗത മന്ത്രങ്ങൾ തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള ഗാനങ്ങളും വിഡിയോകളും മനോരമ മ്യൂസിക് പുറത്തിറക്കുന്നുണ്ട്.

മനോരമ മ്യൂസിക്കിന്റെ യൂട്യൂബ് സിഎംഎസിൽ ആകെ 90 ചാനലുകളാണുള്ളത്. ഇതിൽ 5 ചാനലുകൾക്ക് 10 ലക്ഷത്തിനു മുകളിലും 15 എണ്ണത്തിന് ഒരു ലക്ഷത്തിനു മുകളിലും സബ്സ്ക്രൈബേഴ്സ് ഉണ്ട്. ആകെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഒന്നരക്കോടിയിലേറെ. നിലവിലെ കണക്കുകൾ പ്രകാരം ഇതുവരെ 28,000 വിഡിയോകൾ അപ്‌ലോഡ് ചെയ്തുകഴിഞ്ഞു. ഇനിയും പുറത്തിറക്കാനുള്ള വിഡിയോകൾ നിരവധി. പ്രതിമാസം 70 കോടിയിലധികം കാഴ്ചക്കാരാണ് മനോരമ മ്യൂസിക്കിനുള്ളത്. 

2012ലാണ് മനോരമ മ്യൂസിക് ആദ്യ യൂട്യൂബ് ചാനൽ ആരംഭിച്ചത്. 2013 സെപ്റ്റംബറിൽ സിഎംഎസ് ലഭിച്ചു. മലയാളത്തിനു പുറമേ, ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഒഡിയ, മറാഠി, ഗുജറാത്തി, ഉറുദു, പഞ്ചാബി എന്നീ ഭാഷകളിലും മനോരമ മ്യൂസിക് വിഡിയോകൾ പുറത്തിറക്കുന്നു.

English Summary:

Manorama Music receives 1 million achievement shield for the 3rd time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com