ADVERTISEMENT

നിവിൻ പോളി നായകനായെത്തുന്ന ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിലെ പുതിയഗാനം പ്രേക്ഷകർക്കരികിൽ. ‘വേൾഡ് മലയാളി ആന്തം’ എന്ന പേരിലൊരുക്കിയ പാട്ടിനു വരികൾ കുറിച്ചത് ഷാരിസ് മുഹമ്മദ്, സുഹൈൽ കോയ എന്നിവർ ചേർന്നാണ്. ജേക്സ് ബിജോയ് ഈണമൊരുക്കിയ ഗാനം അക്ഷയ് ഉണ്ണികൃഷ്ണനും ജേക്സും ചേർന്നാലപിച്ചു. ഇതിനകം ശ്രദ്ധേയമായ പാട്ട് മികച്ച പ്രതികരണങ്ങളോടെ ട്രെൻഡിങ്ങിലും മുൻനിരയിലെത്തി. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘കൃഷ്ണ’ എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം നിർമിക്കുന്നു. ചിത്രത്തിന്റെ പ്രമോ വിഡിയോയും ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ‘ജനഗണമന’ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും രചന നിർവഹിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസന്‍, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

English Summary:

World Malayalee Anthem from the movie Malayalee From India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com