ADVERTISEMENT

സംഗീതജീവിതം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ച് ഗായികയും ആദിത്യ ബിർള ഗ്രൂപ്പ് തലവൻ കുമാർ മംഗലം ബിർളയുടെ മൂത്ത മകളുമായ അനന്യ ബിര്‍ള. ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് അനന്യ ഇക്കാര്യം അറിയിച്ചത്. ബിസിനസ്സ് സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് സംഗീതം ഉപേക്ഷിക്കുന്നതെന്ന് അനന്യ വ്യക്തമാക്കി. ഇത് കഠിനമായ തീരുമാനമാണെന്നും സംഗീതവും ബിസിനസ്സും ഒരുമിച്ചു കൊണ്ടുപോകുന്ന കാലം അവസാനിച്ചെന്നും ഗായിക പറഞ്ഞു. 

അനന്യ ബിർളയുടെ അപ്രതീക്ഷിത തീരുമാനത്തിൽ അമ്പരന്നിരിക്കുകയാണ് ആരാധകർ. ഗായകൻ അർമാൻ മാലിക്, സാനിയ മിർസ, ബോബി ഡിയോൾ തുടങ്ങി പ്രമുഖർ ഉൾപ്പെടെയുള്ളവർ അനന്യയുടെ തീരുമാനത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. അനന്യയുടെ പുതിയ തുടക്കത്തിനു വിജയാശംസകൾ നേർന്ന് സഹപ്രവർത്തകർ സമൂഹമാധ്യമ പോസ്റ്റിനോടു പ്രതികരിച്ചു. 

‘ലിവിൻ ദ് ലൈഫ്’ എന്ന സിംഗിളിലൂടെ അനന്യ ബിർള സംഗീതലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ഗാനം രാജ്യാന്തര ബഹുമതികൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു. അമേരിക്കൻ നാഷനൽ ടോപ്പ് 40 പോപ്പ് റേഡിയോ ഷോ ആ സിറിയസ് എക്സ്എം ഹിറ്റ്സിലും അനന്യ ഇടം പിടിച്ചു. ‘രുദ്ര: ദ് എഡ്ജ് ഓഫ് ഡാർക്ക്നെസ്’ എന്ന വെബ്സീരീസിനായി അനന്യ പിന്നണി പാടിയിട്ടുമുണ്ട്.

English Summary:

Ananya Birla decides to quit music

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com